Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manchester

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; മാ​ഞ്ച​സ്റ്റ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് മാ​ഞ്ച​സ്റ്റ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം തി​രി​ച്ചി​റ​ക്കി. വ്യോ​മ​പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ഏ​ഴ് മ​ണി​ക്കൂ​റോ​ളം ആ​കാ​ശ​ത്ത് പ​റ​ന്ന ശേ​ഷ​മാ​ണ് വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ത്യോ​പ്യ-​എ​റി​ത്രി​യ അ​തി​ർ​ത്തി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​നം യു-​ടേ​ൺ എ​ടു​ത്ത് തി​രി​കെ പ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് യു​ദ്ധ​മേ​ഖ​ല​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യി ഗ​ൾ​ഫ് ഓ​ഫ് ഏ​ദ​ൻ വ​ഴി​യും ആ​ഫ്രി​ക്ക​യി​ലൂ​ടെ​യു​മാ​ണ് വി​മാ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് ത​ങ്ങ​ൾ പ​ര​മ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. യാ​ത്ര തു​ട​രാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up